കുട്ടികളെ മൂന്ന്‌ ആഴ്ചയ്ക്കുള്ളില്‍ തിരിച്ചയക്കണം: മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്‌| VISHNU.NL| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (16:39 IST)
ജാര്‍ഖണ്ഡില്‍ നിന്ന് കേരളത്തിലെത്തിച്ച കുട്ടികളെ മൂന്ന്‌ ആഴ്ചയ്ക്കുള്ളില്‍ തിരിച്ചയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളുമായി ചേര്‍ന്ന്‌ പോലീസ്‌ സമഗ്രാന്വേഷണം നടത്തണമെന്നും കുട്ടികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ കുട്ടികളെ കടത്തിയ കേസുമായി ബന്ധപ്പെട്ട്‌ ജാര്‍ഖണ്ഡിലെ ബാലാവകാശ കമ്മീഷനും പാലക്കാട്ടെത്തി. ജില്ലാ കളക്ടറുമായി കമ്മീഷന്‍ അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. കുട്ടികളെ കടത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു. കുട്ടികളില്‍ നിന്ന്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണസംഘം മൊഴിയെടുത്തു.

സംഭവുമായി ബന്ധപ്പെട്ട് റെയില്‍‌വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ‌ആര്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുന്നത്. എഫ്‌ഐ‌ആര്‍ പ്രകാരം കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റെയില്‍‌വെ ചുമത്തിയിരിക്കുന്നത്.

കുട്ടികളെ കടത്തിയത് നിയമ വിധേയമാണെന്ന് സ്ഥാപിക്കുന്നതിനായി അനാഥാലയത്തിന്റെ നടത്തിപ്പുകാര്‍ ഹാജരാക്കിയ പല രേഖകളും വ്യാജമാണെന്ന സംശയവും അധികൃതര്‍ക്കുണ്ട്. ഇതില്‍ പല വില്ലേജ് ഓഫീസര്‍മാര്‍ക്കു വേണ്ടിയും ഒരാള്‍ തന്നെയാണ് രേഖകള്‍ ശരിയാക്കിയിരിക്കുന്നത്. ചിലതില്‍ വില്ലേജ് ഓഫീസര്‍മാരുടെ പേരുപോലുമില്ല എന്നു അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :