പരീക്ഷയിലും നമിത മിന്നും താരം

തിരുവനന്തപുരം​| VISHNU.NL| Last Modified ബുധന്‍, 14 മെയ് 2014 (13:56 IST)
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടി ചലച്ചിത്ര താരം നമിത പ്രമോദ് മിന്നും താരമായി. ഹ്യൂമാനിറ്റീസ്‌ വിഭാഗത്തിലാണ്‌ നമിതയ്‌ക്ക്‌ എ പ്ലസ്‌ ലഭിച്ചത്‌. പ്ലസ്‌ വണ്‍ പരീക്ഷയിലും എ പ്ലസ്‌ ലഭിച്ചിരുന്നതിനാല്‍ മികച്ച വിജയം പ്രതീക്ഷിച്

ചിരുന്നെന്നു നമിത പറഞ്ഞു.

തിരുവനന്തപുരം കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌ നമിത. എറണാകുളത്ത്‌ ലാല്‍ ജോസിന്റെ ചിത്രമായ വിക്രമാദിത്യന്റെ സെറ്റിലായിക്കേയാണ് പ്ലസ്‌ ടു ഫലം അറിഞ്ഞത്‌. തന്റെ വിജയത്തില്‍ സീനിയേഴ്‌സിനോടും അധ്യാപകരോടുമുള്ള കടപ്പാട്‌ നമിത മറച്ചുവച്ചില്ല.

മന്ത്രി വി.എസ്‌. ശിവകുമാറിന്റെ മകള്‍ ഗൗരിയോടു വളരെയധികം കടപ്പാടുള്ളതായി നമിത പറഞ്ഞു. സീനിയറായിരുന്ന ഗൗരിയുടെ പുസ്‌തകങ്ങളും നോട്ട്‌സും വച്ചാണ്‌ പഠിച്ചത്‌. ലൊക്കേഷനിലും ദിവസേന രണ്ടു മണിക്കൂര്‍ പഠിക്കുമായിരുന്നു. ബി.എ. ചേരുകയെന്നതാണു ഭാവി പരിപാടിയെന്നും നമിത പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :