ഹൌസ് സര്‍ജന്‍മാരുടെ സമരം എതിക്സിന് എതിരാണ്: ശിവകുമാര്‍

ഹൌസ് സര്‍ജന്‍ , വിഎസ് ശിവകുമാര്‍ , ഹൌസ് സര്‍ജന്‍മാരുടെ സമരം
തിരുവനന്തപുരം| jibin| Last Modified ശനി, 20 ജൂണ്‍ 2015 (10:55 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളിലെ ഹൌസ് സര്‍ജന്‍മാരുടെ സമരം പ്രൊഫണല്‍ എതിക്സിന് എതിരാണെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. ഹൌസ് സര്‍ജന്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് അറിയിച്ചിരുന്നു. എന്നിട്ടും ഇവര്‍ സമരത്തിലേക്ക് പോകുകയായിരുന്നു. സമരത്തെ സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, ഹൌസ് സര്‍ജന്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തിയറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളി ല്‍ ഡ്യൂട്ടിയുള്ള ഡോക്ടര്‍മാരെ ഒഴിവാക്കിയാണ് സൂചനാപണിമുടക്കെങ്കിലും ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെയായി നല്‍കിവരുന്ന സ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, ന്യായമായ ലീവ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സംസ്ഥാന വ്യാപകമായി ഹൌസ് സര്‍ജന്‍മാര്‍ സമരം നടത്തുന്നത്. സൂചന എന്ന നിലയ്ക്കാണു സമരം. 48 മണിക്കൂര്‍ മുതല്‍ 92 മണിക്കൂര്‍ വരെ വിശ്രമമില്ലാതെ ഡ്യൂട്ടി നോക്കുന്ന തങ്ങള്‍ക്ക് വര്‍ഷത്തില്‍ 20 ലീവ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

നിലവിലെ ജീവിത സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനു മുന്‍പ് വര്‍ധിപ്പിച്ച സ്റൈപ്പന്‍ഡ് അപര്യാപതമാണെന്നും ഹൌസ് സര്‍ജന്‍മാര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം വന്നില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. സമീര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :