ഹരിപ്പാടില്‍ നിന്നു തന്നെ മത്സരിക്കും; മൂന്നുപേരും ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും രമേശ് ചെന്നിത്തല

ഹരിപ്പാടില്‍ നിന്നു തന്നെ മത്സരിക്കും; മൂന്നുപേരും ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും രമേശ് ചെന്നിത്തല

ആലപ്പുഴ| JOYS JOY| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (12:40 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് നിന്നു തന്നെ മത്സരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലേക്ക് താന്‍ മാറുന്നുവെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ താനായിരുന്നു കെ പി സി സി അധ്യക്ഷന്‍. അന്ന് ഏതു മണ്ഡലം വേണമെങ്കിലും തനിക്ക് മത്സരിക്കുന്നതിനായി തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍, ഹരിപ്പാടാണ് താന്‍ തെരഞ്ഞെടുത്തതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും താനും കെ പി സി സി അധ്യക്ഷന്‍
ചേര്‍ന്ന് പാര്‍ട്ടിയെ നയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :