ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Holiday
Holiday
രേണുക വേണു| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (19:06 IST)
തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ (ഡിസംബര്‍ മൂന്ന്, ചൊവ്വ) പ്രാദേശിക അവധി. ബീമാപള്ളി ദര്‍ഗാ ഷറീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ അനുകുമാരി ഉത്തരവിറക്കി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

അതേസമയം സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :