കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (17:52 IST)
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ നാളെ (ഡിസംബര്‍ 3)
പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ജില്ലാ കളക്ടര്‍
കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്

നേരത്തെ പ്രഖ്യാപിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.മോഡല്‍ റസിഡന്‍ഷല്‍
സ്‌കൂളുകള്‍ക്കും അവധി ബാധകമല്ല.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :