സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2022 (20:06 IST)
എച്ച്‌ഐവി പോസിറ്റീവായ കാമുകന്റെ രക്തം പ്രണയം തെളിയിക്കാന്‍ 15കാരി സ്വന്തം ശരീരത്തില്‍ കുത്തിവെച്ചു. അസമിലെ സുവര്‍ക്കു ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. വീട്ടുകാര്‍ ആരും അറിയാതെയാണ് പെണ്‍കുട്ടി ഇത് ചെയ്തത്. കാമുകന് എച്ച്‌ഐവി പോസിറ്റീവാണ്. ഇതോടെയാണ് പ്രണയം തെളിയിക്കാന്‍ യുവാവിന്റെ രക്തം പെണ്‍കുട്ടി സ്വന്തം ശരീരത്തില്‍ കുത്തിവച്ചത്.
മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടി ഹാജോ നിവാസിയായ ചെറുപ്പക്കാരനുമായി പ്രണയത്തിലായത്. പലപ്രാവശ്യം യുവാവിനോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയെങ്കിലും വീട്ടുകാര്‍ തിരികെ കൊണ്ടുവരുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടി കടുംകൈ ചെയ്തത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ചയാവുകയാണ്.