ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 1 ജൂലൈ 2014 (10:35 IST)
പെട്രോള്‍- ഡീസല്‍ വിലകൂടിയതിന് പിന്നാലെ സംസ്ഥാനത്ത് പാചക വാതകത്തിനും വില കൂട്ടി. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനു നാലു രൂപയാണ് വര്‍ധന. സര്‍ക്കാരിന്റെ സര്‍ച്ചാര്‍ജ് ഇനത്തിലാണു വില വര്‍ധന.
കൊച്ചിയില്‍ 440 രൂപയുണ്ടായിരുന്ന പാചക വാതക സിലിണ്ടറിന് ഇനി 444 രൂപ കൊടുക്കണം. സബ്സിഡി ഇല്ലാത്ത സിലിണ്ടറിനു പുറമേ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനും വര്‍ധനവുണ്ട്. 35 രൂപയാണ് ഈ ഇനത്തില്‍ അധികം നല്‍കേണ്ടത്.