മൃതദേഹത്തോട് അനാദരവ്: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

തൃപ്പൂണിത്തുറ| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (19:02 IST)
മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണോട് ഹൈക്കോടതി വിശദീകരണം തേടി.

തൃപ്പൂണിത്തുറയിലെ ഇരുമ്പം പൊതുശ്മശാനത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.പാതിദഹിച്ച മൃതദേഹം ശ്മശാന ജീവനക്കാര്‍ ശുചിമുറിയില്‍ തള്ളുകയായിരുന്നു.ഇരുമ്പം സ്വദേശി ശശിധരന്റെ മൃതദേഹത്തോടാണ് ജീവക്കാര്‍ അനാദരവ് കാണിച്ചത്. സംഭവത്തില്‍
രണ്ടു ശ്മശാന ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :