മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിച്ചു; ശ്മശാന ജീവനക്കാര്‍ക്കെതിരേ പോലീസ് കേസ്

കൊച്ചി| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (17:03 IST)
മൃതദേഹത്തോട് അനാദരവ് പ്രകടിപ്പിച്ചതിന് രണ്ടു ശ്മശാന ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറയിലെ ഇരുമ്പം പൊതുശ്മശാനത്തിലാണ് സംഭവം.പാതിദഹിച്ച മൃതദേഹം ശ്മശാന ജീവനക്കാര്‍ ശുചിമുറിയില്‍ തള്ളുകയായിരുന്നു.ഇരുമ്പം സ്വദേശി ശശിധരന്റെ മൃതദേഹത്തോടാണ് ജീവക്കാര്‍ അനാദരവ് കാണിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് ബന്ധുക്കള്‍ ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. രണ്‍ട് മണിയോടെ ബന്ധുക്കള്‍ മടങ്ങി.

തുടര്‍ന്ന് മറ്റൊരു മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുവന്നതോടെ ജീവനക്കാര്‍ ചിത വെള്ളം ഒഴിച്ചു കെടുത്തിയശേഷം മൃതദേഹം കക്കൂസില്‍ തള്ളുകയായിരുന്നു. രണ്ടാമത്തെ മൃതദേഹത്തോട് ഒപ്പമെത്തിയ ബന്ധുക്കളാണ് ജീവക്കാര്‍ ശശിധരന്റെ മൃതദേഹം കക്കൂസില്‍ തള്ളുന്നതു കണ്ടത്. ഇവര്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം വിവാദമായത്. ശശിധരന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തി പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷങ്ങള്‍ക്കിടയാക്കി. പോലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം ശ്മശാത്തിനു സമീപം മറവു ചെയ്തു.ജീവനക്കാര്‍ മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ശ്മശാനം നടത്തിപ്പിനുള്ള കരാര്‍ റദ്ദാക്കുമെന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാര്‍ ആര്‍ വേണുഗോപാല്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :