സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതി; ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നു

 ഹൈക്കോടതി , ജസ്‌റ്റീസ് അലക്സാണ്ടര്‍ തോമസ് , സര്‍ക്കാര്‍
കൊച്ചി| jibin| Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (13:04 IST)
സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം കോടതിയോടുള്ള അനാദരവെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ യഥാസമയം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തേ സര്‍ക്കാരിനെ വിര്‍ശിച്ചിരുന്ന ജസ്‌റ്റീസ് അലക്സാണ്ടര്‍ തോമസ് തന്നെയാണ് വിമര്‍ശനം നടത്തിയത്.

കോടതി ആവശ്യപ്പെടുന്ന വിവരങ്ങള്‍ സമയത്ത് നല്‍കണം. കാലതാമസത്തെ കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം മറുപടി നല്‍കണം. മറുപടിക്ക് കാലതാമസം വരുത്തിയാല്‍ ഈ മാസം 20 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ഹൈക്കോടതിതിക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എജിയുടെ ഓഫീസില്‍ കൃത്യമായി കാര്യങ്ങള്‍ നടക്കുന്നില്ലെന്നും. ഈ സാഹചര്യത്തില്‍ എജിയുടെ ഓഫീസ് പൂട്ടുന്നതാണ് നല്ലതെന്നുമാണ് ജസ്‌റ്റീസ് അലക്സാണ്ടര്‍ തോമസ് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :