കൊച്ചി|
Rijisha M.|
Last Modified തിങ്കള്‍, 10 സെപ്റ്റംബര്‍ 2018 (16:28 IST)
ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ ലൈംഗിക പരാതിയിൽ പൊലീസിനെതിരെ ഹൈക്കോടതി. ഇര ഉൾപ്പെടെ കേസിൽ സാക്ഷികളായ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്ത് ചെയ്തു എന്നാണ് കോടതി ചോദിച്ചത്.
ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്ന കാര്യത്തിൽ സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്നും കോടതി പറഞ്ഞു.
സ്വീകരിച്ച നടപടി ഉടൻ തന്നെ അറിയിക്കണമെന്നാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
'ബിഷപ്പിനെ ജലന്ധറില്‍ പോയി കണ്ടിട്ട് ഒരുമാസമായില്ലേ? പൊലീസ് എന്ത് നടപടി സ്വീകരിച്ചു?' എന്നും കോടതി പൊലീസിനോട് ചോദിച്ചു. നിയമം എല്ലാത്തിനും മീതെയാണ് എന്ന് കോടതി പറഞ്ഞു. നിയമം അതിന്റെ വഴിക്ക് മുന്നോട്ടു പോകും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.