ബിഷപ്പിനെ ഉടൻ അറസ്‌റ്റുചെയ്യണം, കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി, തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (12:02 IST)

ജലന്ധർ ബിഷപ്പിനെതിരെ നൽകിയ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
 
അന്വേഷണം കൃത്യസമയത്ത് പൂർത്തീകരിച്ച് കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കണമെന്നും ഹർജിയിൽ പറയുന്നു. അടിയന്തിര പ്രാധാന്യം നൽകി ഹർജി ഇന്നുതന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
 
കന്യാസ്‌ത്രീക്ക് നീതി ഉറപ്പാക്കാൻ കുടുംബാംഗങ്ങളും അഞ്ച് കന്യാസ്‌ത്രീകളും ചേർന്ന് ഹൈക്കോടതി ജംഗ്‌ഷനിൽ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഇന്ന് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്. ഹര്‍ത്താലായതിനാല്‍ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് എത്തിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ധനവില വർദ്ധനവ് പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി പ്രതിപക്ഷം; ബംഗളൂരു സ്‌തംഭിച്ചു

ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ ...

news

അഭിമന്യുവിന്റെ കൊലയാളികളെ ‘പുകച്ച് പുറത്ത് ചാടിച്ച്’ പ്രളയം

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് ...

news

റെക്കോർഡ് ഇടിവിൽ രൂപ; ഡോളറിനെതിരെ രൂപയുടെ മൂല്യം 72.28

രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. തിങ്കളാഴ്‌ച രാവിലെ ഡോളറിനെതിരെ 72.28 രൂപയിലേക്കാണ് ...

news

കന്യാസ്ത്രീകളോട് സഭ മുഖംതിരിക്കുന്നു: എം എ ബേബി

പി കെ ശശി എം എൽ എയ്ക്കെതിരെ ഉയർന്ന പരാതി യുവതി സമ്മതിച്ചാൽ പൊലീസിനു കൈമാറുമെന്നു സിപിഎം ...

Widgets Magazine