Sumeesh|
Last Updated:
ബുധന്‍, 26 സെപ്റ്റംബര്‍ 2018 (17:05 IST)
കൊച്ചി: കെ എസ് ആർ ടി സി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി.
ടോമിൻ തച്ചങ്കരി കെ എസ് ആർ ടി സിയുടെ എം ഡിയായി നിയമിതനായതോടെ കെ എസ് ടി സി തൊഴിലാളി സംഘടനകൾക്കിടയിൽ പ്രശ്നങ്ങൾ ഇണ്ടായിരുന്നു. ടൊമിൻ തച്ചങ്കരി നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്കരണങ്ങൾ പിൻവലിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വ്വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത ട്രേഡ് യൂണിയൻ ഉന്നയിച്ചിരുന്നു.