സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘം; വഴങ്ങാത്ത നടിമാര്‍ക്ക് അവസരമില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2024 (16:23 IST)
സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘമാണെന്നും വഴങ്ങാത്ത നടിമാര്‍ക്ക് അവസരമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമയില്‍ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കില്‍ 17-20 റീഷോട്ടുകള്‍ എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വഴങ്ങാത്തവര്‍ പ്രശ്‌നക്കാരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും സിനിയില്‍ സജീവമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത്തരം മൊഴികള്‍ കേട്ടത് ഞെട്ടലോടെയാണെന്ന് കമ്മിറ്റി പറയുന്നു.

ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ടാണെന്നും നടിമാര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. വഴങ്ങിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നും സൈബറാക്രമണത്തിന് ഇരയാക്കുമെന്നും പറയുന്നു. ചൂഷണത്തിന് ശ്രമിച്ചയാളുടെ ഭാര്യയായി തൊട്ടടുത്ത ദിവസം അഭിനയിക്കേണ്ടിവന്നുവെന്ന് ഒരു നടി മൊഴിനല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :