വഴങ്ങാത്തവരെ ഒഴിവാക്കും, മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് സജീവം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Hema Commission Report
Hema Commission Report
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 19 ഓഗസ്റ്റ് 2024 (18:12 IST)
സിനിമാരംഗത്തിന് പുറത്ത് കാണുന്ന തിളക്കം മാത്രമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. വേദനയുടെയും ആകുലതയുടെയും മേഘങ്ങളാണ് സിനിമാ മേഖലയ്ക്ക് മുകളില്‍ നില്‍ക്കുന്നതെന്നും കടുത്ത പ്രശ്‌നങ്ങളാണ് സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്നതെന്നും സിനിമയുടെ തുടക്കകാലം തൊട്ട് തന്നെ കോമ്പ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകള്‍ ഈ രംഗത്തുള്ള വനിതകള്‍ കേള്‍ക്കേണ്ടി വരുന്നുവെന്ന് ഹേമ കമ്മിറ്റിയില്‍ സൂചിപ്പിക്കുന്നു.


സിനിമ പുറമെ കാണുന്ന തരത്തില്‍ ശോഭയുള്ളതല്ലെന്നും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് സജീവമായി നിലനില്‍ക്കുന്നുവെന്നും വ്യാപകമായ ലൈംഗികചൂഷണമാണ് താഴേ തട്ട് മുതല്‍ നടക്കുന്നതെന്നും അവസരങ്ങള്‍ക്കായി സെക്‌സിന് വഴങ്ങാന്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെടുന്നതായും മിണ്ടുന്നവരെ നിശബ്ദരാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


മൊഴി നല്‍കിയവരുടെ സ്വകാര്യത ഹനിക്കുമെന്ന് കണ്ടെത്തിയ പേജുകള്‍ ഒഴിവാക്കി 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. 2017 ജൂലൈയില്‍ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബര്‍ 16നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2019 ഡിസംബര്‍ 31നാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.


സിനിമാ മേഖലയില്‍ നിന്ന് മുന്‍നിര അഭിനേത്രിമാരടക്കം 57 പേരാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനില്‍ നടി ശാരദ, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു അംഗങ്ങള്‍. സിനിമാ രം?ഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വേതന പ്രശ്‌നം,ഇഷ്ടമില്ലാത്ത നടിമാരുടെ അവസരങ്ങള്‍ ഇല്ലാതെയാക്കല്‍ എന്നീ വിഷയങ്ങളാണ് കമ്മീഷന്‍ വിശദമായി പരിശോധിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :