കോഴിക്കോട്|
jibin|
Last Updated:
വെള്ളി, 16 ഒക്ടോബര്‍ 2015 (08:39 IST)
മലബാറിലെ ആദ്യത്തെ
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂര്‍ത്തിയായി. കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് എത്തിച്ച ഹൃദയം കോഴിക്കോട്ടെ തൊണ്ടയാട്ടെ മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച മട്ടന്നൂർ സ്വദേശി വിജേഷിന്റെ ഹൃദയം, മഞ്ചേരി മുള്ളംപാറ കള്ളാടിത്തൊടി കെ.ടി ഷംസുദീനാണ് (54) സ്വീകരിക്കുന്നത്. വിജേഷിന്റെ രണ്ടു കണ്ണുകളും വൃക്കയും കരളും ദാനം ചെയ്തിട്ടുണ്ട്.
മട്ടന്നൂർ വട്ടപ്പറമ്പിലെ കശുമാവിൻ തോട്ടത്തി കഴിഞ്ഞ ചൊവ്വാഴ്ച കാട്ടുപന്നിയെ പിടിക്കുന്നതിനായി പോയസമയത്ത് അബദ്ധത്തിൽ വെടിയേല്‍ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന്
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെ വിജേഷിനു മസ്തിഷ്കമരണം സംഭവിച്ചതോടെ ഹൃദയം അടക്കമുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കളടക്കമുള്ള ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.