"സോറി പപ്പ, സോറി മമ്മി" - കൈയില്‍ കുറിപ്പെഴുതി നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കൊച്ചി| Last Modified ശനി, 3 ഒക്‌ടോബര്‍ 2015 (18:07 IST)
എറണാകുളത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ചെയ്തു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ. തൃക്കാക്കര സ്വദേശിനി ധന്യ ഡേവിസാണ് മരിച്ചത്. എറണാകുളം ലിസി ആശുപത്രിയുടെ നഴ്‌സിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ധന്യ. ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്നാണ് ചാടി മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പന്ത്രണ്ടുമണി വരെ ധന്യ ക്ലാസിലുണ്ടായിരുന്നതായി സഹപാഠികള്‍ പറയുന്നു. “സോറി പപ്പ, സോറി മമ്മി” - എന്ന് ധന്യയുടെ കൈയില്‍ പേനകൊണ്ട് കുറിച്ചിരുന്നു.

മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടുണ്ട്. പ്രൊജക്ട് ഇതുവരെ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ പരീക്ഷ നടക്കാനിരിക്കുകയാണെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

എന്തോ വീഴുന്നതുപോലെ വലിയ ശബ്ദം കേട്ട് പുറത്തെത്തി നോക്കിയപ്പോളാണ് ഹോസ്റ്റലിലുള്ളവര്‍ വിവരം അറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :