തൃശൂർ|
സജിത്ത്|
Last Modified ഞായര്‍, 26 നവംബര്‍ 2017 (12:04 IST)
ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് കയ്പമംഗലത്ത് ഹർത്താലിന് ബി ജെ പി ആഹ്വാനം ചെയ്തത്.
പാൽ, പത്രം, ആശുപത്രി എന്നിങ്ങനെയുള്ള അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടായ സംഘർഷത്തിലാണ് ബിജെപി പ്രവർത്തകനായ കയ്പമംഗലം സ്വദേശി സതീശന്‍ ആശുപത്രിയിൽ ചികിത്സയിലിയിരിക്കെ ഇന്ന് രാവിലെ എട്ടു മണിയോടെ മരണപ്പെട്ടത്.