കോവളം മണ്ഡലത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

കോവളം| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (19:36 IST)
കോവളം നിയോജക മണ്ഡലത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പാക്കേജിലെ അപാകതകള്‍ പരിഹരിക്കണം എന്നും ബന്ധപ്പെട്ടവര്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.


എല്‍.ഡി.എഫ് പ്രാദേശിക ഘടകമാണ് തീരദേശ ഹര്‍ത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രവിതരണം, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :