Rijisha M.|
Last Modified ചൊവ്വ, 13 നവംബര്‍ 2018 (11:08 IST)
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ഹരികുമാർ ആത്‌മഹത്യ ചെയ്‌ത നിലയിൽ. കല്ലമ്പലത്തെ
സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ഹരികുമാറിന്‍റെ മൃതദേഹം വീട്ടിനടുത്തുള്ള ചായ്പില്‍ നിന്നാണ് കണ്ടെത്തിയത്.
ഹരികുമാര്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയോടെ നാട്ടിലെത്തിയതെന്നാണ് സൂചന. സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡിവൈഎസ്‌പി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
കര്‍ണാടക വനാതിര്‍ത്തിയ്ക്കടുത്താണ് ഹരികുമാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസിന് മുന്നില്‍ ഇന്ന് കീഴടങ്ങാന്‍ ഇരിക്കെയാണ് ഡിവൈഎസ്പി ബി.ഹരികുമാര്‍ ആത്മഹത്യ ചെയ്തത്.