എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം; ആരോഗ്യമന്ത്രിയുടെ പരാതിയിൽ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം; ആരോഗ്യമന്ത്രിയുടെ പരാതിയിൽ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

Rijisha M.| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (13:08 IST)
എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കഞ്ചേരി അറസ്‌റ്റിൽ. കൊച്ചി ചമ്പക്കരയിലെ സ്ഥാപനത്തില്‍ നിന്ന് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാതിയിയില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു. മുന്‍പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിട്ടുള്ളയാളാണ് ജേക്കബ് വടക്കുംചേരി. ഇത്തരത്തിലുള്ള സമാന കേസുകൾ ഇതിന് മുമ്പും ജേക്കബ് വടക്കുംചേരിക്കെതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിന് ഹാനികരമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പ്രചരണം നടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :