ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 3 നവം‌ബര്‍ 2020 (17:49 IST)
പൂയപ്പള്ളി: ഏഴു വയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ഓയൂര്‍ പനായരാക്കുന്ന കൊടുവിലാ പുത്തന്‍ വീട്ടില്‍ സുരേഷ് എന്ന 40 കാരനാണ് പോലീസ് പിടിയിലായത് .

പെണ്‍കുട്ടിയെ നടുറോഡിലൂടെ പോകുമ്പോള്‍ വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൂയപ്പള്ളി പോലീസ് പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരാരം കേസെടുത്ത് അറസ്‌റ് ചെയ്യുക ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :