ത്രിപുരയില്‍ 90 കാരിയെ ബലാല്‍സംഗം ചെയ്ത രണ്ട് പേര്‍ ഒളിവില്‍

എ കെ ജെ അയ്യര്‍| Last Updated: ഞായര്‍, 1 നവം‌ബര്‍ 2020 (12:06 IST)
അഗര്‍ത്തല: ത്രിപുരയില്‍ വൃദ്ധയെ കൂട്ട ബലാല്‍സംഗം ചെയ്ത രണ്ട് പേര്‍ക്കെതിരെ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. കാഞ്ചനപൂര്‍ സബ് ഡിവിഷനില്‍ ബാര്‍ഹാലദി
ഗ്രാമത്തില്‍ കഴിഞ്ഞ ഇരുപത്തിനാലിനാണ് സംഭവം നടന്നത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 90 കാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതികള്‍ വൃദ്ധയെ ഉപദ്രവിച്ചത്. വൃദ്ധയ്ക്ക് അറിയാവുന്ന രണ്ട് പേരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസില്‍ പരാതി ലഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :