പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് അഞ്ചുവർഷം തടവും 20000 രൂപ പിഴയും

എ കെ ജെ അയ്യര്‍| Last Modified ശനി, 12 ഫെബ്രുവരി 2022 (19:00 IST)
പാലക്കാട്: ബസ്സിൽ വച്ച് പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി അഞ്ചുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. കുഴൽമന്ദം ചിതലി ആലുംപെട്ടി എം.സിയാദ് എന്ന 41 കാരനെയാണ് കോടതി ശിക്ഷിച്ചത്.

2019 മെയ് പതിനഞ്ചിനു തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ മാരായ ബാബു, ഷമീർ, ഓമനക്കുട്ടൻ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ജി.രാജേഷാണ് ശിക്ഷ വിധിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :