ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (12:51 IST)
കൊട്ടാരക്കര: ബസ് യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാൽപത്തിയൊന്ന് കാരനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ കൊല്ലം - പുനലൂർ ബസിലായിരുന്നു സംഭവം. സംഭവത്തിൽ പ്രതിയായ പാറപ്പാട് മാവേലി വീട്ടിൽ ഒ.ഷിജു ആണ് പോലീസ് പിടിയിലായത്.

കേരളപുരത്തെ ഭർതൃവീട്ടിൽ നിന്ന് കുന്നിക്കോട് ഭാഗത്തെ കുടുംബവീട്ടിലേക്കു വരികയായിരുന്ന യുവതിക്കാണ് പ്രശ്നമുണ്ടായാൽ. എഴുകോൺ ചീരങ്കാവിൽ നിന്ന് ഷിജു ബസിൽ കയറി. യുവതിക്ക് സമീപത്തെ സീറ്റിലിരുന്നു ശല്യപ്പെടുത്താൻ തുടങ്ങി. നെടുവത്തൂരിൽ എത്തിയപ്പോൾ ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തിൽ വിഷമിച്ച യുവതിക്ക് ബോധക്കേടുമുണ്ടായി. തുടർന്ന് പ്രഥമ ശുശ്രൂഷ നടത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :