പതിനാറുകാരിയെ പീഡിപ്പിച്ച മാതാവിന്റെ കാമുകന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 9 നവം‌ബര്‍ 2020 (18:07 IST)
കൊല്ലം: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവിന്റെ കാമുകനെ പോലീസ് അറസ്‌റ് ചെയ്തു. തൃക്കരുവാ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (47) ആണ്
അഞ്ചാലുംമൂട് പോലീസ് പിടിയിലായത്.

പതിനാറുകാരിക്കും മാതാവിനുമൊപ്പം സുനില്‍ കുമാറും അഷ്ടമുടിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ പല തവണ തന്നെ പീഡിപ്പിച്ചതായി കുട്ടി മാതാവിനോട് പരാതി പറഞ്ഞിരുന്നു. അപ്പോഴെല്ലാം മാതാവ് അവഗണിച്ചിരുന്നു. എന്നാല്‍ ഒരു ദിവസം മാതാവും കാമുകനും കുട്ടിയെ തനിച്ചാക്കി നാടുവിട്ടു.

ഇതോടെ കുട്ടി മയ്യനാട്ടുള്ള കുട്ടിയുടെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് പോയി. എന്നാല്‍ അവിടെ സമീപത്തെ യുവാവുമായി പരിചയപ്പെടുകയും അയാളുടെ വീട്ടില്‍ പോവുകയും ചെയ്തു. പരാതി വന്നതോടെ പോലീസ് പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. അപ്പോഴാണ് സുനില്‍ കുമാര്‍പീഡിപ്പിച്ച വിവരം അറിയിച്ചത്.

ഇതിനെ തുടര്‍ന്ന് സുനില്‍ കുമാറിനെതിരെ പോക്‌സോ ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. അഞ്ചാലുംമൂട്ട് സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സുനില്‍ കുമാറിനെയും കുട്ടിയുടെ മാതാവിനെയും കഴിഞ്ഞ ദിവസം
കസ്റ്റഡിയിലെടുത്തു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :