അഭിറാം മനോഹർ|
Last Modified ഞായര്‍, 17 നവംബര്‍ 2024 (09:35 IST)
സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതില്‍ സന്തോഷമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍. സന്ദീപ് പോയതില്‍ ബിജെപിക്ക് ഒരു ക്ഷീണവും സംഭവിക്കില്ലെന്നും തലക്കനം പിടിച്ച് പോയവനെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളില്ലെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
പാര്‍ട്ടി വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അങ്ങനെയൊരാള്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. പല പാര്‍ട്ടികളുമായി വില പേശി കൂടുതല്‍ വിലകൊടുത്ത ഒരു പാര്‍ട്ടിയിലേക്ക് സന്ദീപ് പോവുകയായിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് 2 ദിവസം സന്ദീപ് ബെംഗളുരുവില്‍ പോയത്. നവംബര്‍ 20ന് വോട്ടെടുപ്പ് കഴിയുമ്പോള്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും.മൂത്താന് തറയുമായി സന്ദീപിന് എന്ത് ബന്ധമാണുള്ളത്. പാര്‍ട്ടി വിടുമ്പോല്‍ നിഴല്‍ പോലും അദ്ദേഹത്തിനുണ്ടാകില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യര്‍ പോയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.