കൈവെട്ട് കേസ്, ശിക്ഷ ഇന്ന്

കൊച്ചി| VISHNU| Last Modified വെള്ളി, 8 മെയ് 2015 (08:58 IST)
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്‍റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക എന്‍‌ഐ‌എ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസില്‍ 13 പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികളുടേത് സമൂഹത്തിനെതിരായ കുറ്റകൃത്യമായതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് എന്‍ഐഎ അന്തിമവാദത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വ്യക്തിക്കെതിരായ കുറ്റകൃത്യമാണെന്നും പ്രതികള്‍ സ്ഥിരം കുറ്റവാളികല്ല എന്നതും പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.

കേസിലെ 37 പ്രതികളില്‍ 31 പ്രതികള്‍ക്കെതിരായാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവില്ലാത്തതിനാല്‍ ഇതില്‍ 18 പേരെ എന്‍ഐഎ കോടതി ഒഴിവാക്കിയിരുന്നു. കേസിലെ മുഖ്യ പ്രതിയുള്‍പ്പെടെ 5 പേര്‍ ഇനിയും പിടിയിലാകാനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :