ഹജ്ജ് തീര്‍ത്ഥാടനം; നെടുമ്പാശ്ശേരിയിലേക്ക് സ്‌പെഷ്യല്‍ ബസുകള്‍

ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കാന്‍ സ്പെഷ്യല്‍ ബസുകള്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (14:59 IST)
ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ അഞ്ച് വരെ കോഴിക്കോട്, മലപ്പുറം, തലശ്ശേരി യൂണിറ്റുകളില്‍ നിന്നും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കോഴിക്കോട് നിന്നും രാവിലെ 09.30, 09.45 എന്നീ സമയക്രമത്തില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എ സി ലോ ഫ്‌ളോര്‍ സര്‍വ്വീസും മലപ്പുറത്തു നിന്നും രാവിലെ 09.30, 11.30 മണി സമയക്രമത്തില്‍ കോട്ടക്കല്‍ - തൃശൂര്‍ - നെടുമ്പാശേരിയിലേക്കും, തലശേരി യൂണിറ്റില്‍ നിന്നും പാനൂര്‍ വഴി കോഴിക്കോട് രാവിലെ എത്തിച്ചേരുന്ന രീതിയില്‍ അഡീഷണല്‍ സര്‍വ്വീസും ആരംഭിക്കും.

കൂടാതെ രാവിലെ 8.15 ന് കോഴിക്കോട് നിന്നും കാസര്‍കോടിന് അഡീഷണല്‍ സര്‍വ്വീസും പൊന്നാനിയില്‍ നിന്നും നെടുമ്പാശേരിയിലേയ്ക്ക് സര്‍വ്വീസും ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :