ശിവഗിരി തീര്‍ത്ഥാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (11:26 IST)
ശിവഗിരി തീര്‍ത്ഥാടനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ ബാബു, ജോസ് കെ മാണി എം പി, എം എ യൂസഫലി, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സോണിയ ഗാന്ധി പിന്നീട് ഹെലികോപ്‌ടറില്‍ ശിവഗിരിയിലേക്ക് പോകുകയായിരുന്നു.

ഒരു മണിക്കൂര്‍ ഇവിടെ ചെലവഴിക്കുന്ന സോണിയ 11.30ഓടെ ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :