സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും സംസാരിച്ചു, ഭർത്താവിനെ കാണണം; നിലപാടിൽ ഉറച്ച് ഹാദിയ

ബുധന്‍, 29 നവം‌ബര്‍ 2017 (10:12 IST)

ഭാർത്താവ് ഷെഫീൻ ജഹാ‌നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് ഹാദിയ. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഹൗസ് സർജൻസി പഠനം പൂർത്തിയാക്കാൻ സേലത്തെ കോളജിലെത്തിയ ഹാദിയ മ്നോര ന്യൂസിനോട് പ്രതികരിച്ചു. 
 
ഷെഫിൻ ജഹാനെ കാണാൻ ആഗ്രഹമുണ്ടെന്നും കാണുമെന്നും ഹാദിയ വ്യക്തമാക്കി. തന്റെ നിലപാടുകളിൽ മാറ്റമില്ലെന്നും ഹാദിയ പറഞ്ഞു. തന്റെ മാനസികനിലയെ കുറിച്ച് സംശയമുള്ളവർക്ക് അത് പരിശോധിക്കാമെന്നാണ് ഹാദിയ പറയുന്നത്.
 
ഷെഫീനെ കാണണം, മാതാപിതാക്കളെ കാണാനും ആഗ്രഹമുണ്ട്. ആറു മാസം വീട്ടിലായിരുന്നുവെന്നും ഇനി ആദ്യം ഭർത്താവിനെയാണ് ആദ്യം കാണേണ്ടതെന്നും ഹാദിയ പറഞ്ഞു. സേലത്ത് എത്തിയശേഷം അച്ഛനോടും അമ്മയോടും ഫോണിൽ സംസാരിച്ചുവെന്നും ഹാദിയ പറഞ്ഞു.
 
വീട്ടിൽ കഴിഞ്ഞ കാലത്ത് തന്നെ മടക്കിക്കൊണ്ടുവരാൻ ശ്രമം നടന്നിരുന്നുവെന്നും ഹാദിയ വ്യക്തമാക്കി. ഇതിനായി ശിവശക്തി യോഗ സെന്ററിൽനിന്നു കൗൺസിലിങ്ങിനായി ആളു വന്നിരുന്നു. കൗൺസിലിങ്ങിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്നും ഹാദിയ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ഇങ്ങനെ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു, പോയി ചാക്' - വൈറലായി ജ്യോതി കൃഷ്ണയുടെ വക്കുകൾ

അടുത്തിടെയാണ് നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. താരത്തിനെതിരെ വീണ്ടും സൈബർ ആക്രമണം. ...

news

ആഡംബരകാറില്‍ കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ചു; ഒടുവില്‍ സംഭവിച്ചതോ?

വോള്‍വോയുടെ 45 ലക്ഷം രൂപ വിലവരുന്ന കാറിലാണ് കുട്ടികള്‍ തലങ്ങും വിലങ്ങും പടം വരച്ച് ...

news

രാജേശ്വരി മൂകാംബിക ക്ഷേത്ര ദർശനത്തിൽ, ഇനി നീലക്കുറിഞ്ഞി പൂത്തിട്ടേ തിരിച്ചുള്ളു!

പെരുമ്പാവൂരിൽ ക്രൂരപീഡനത്തിനു ഇരയായ ജിഷ കൊലക്കേസിൽ കോടതി അന്തിമവാദം കേൾക്കാനിരിക്കേ ...

news

വീണ്ടും കണ്ണന്താനം, സ്വന്തം കാറോടിച്ച് ഓഫീസിലെത്തിയ കണ്ണന്താനത്തിന് കിട്ടിയത് എട്ടിന്റെ പണി

ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ് അൽഫോൺസ് കണ്ണന്താനം. അദ്ദേഹം ശബരിമല ചവിട്ടിയതും, ...

Widgets Magazine