ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2024 (18:50 IST)
പാലക്കാട് : ജി.എസ്.ടി അടച്ചു തരാമെന്ന് പറഞ്ഞു നാലര ലക്ഷം രൂപാ തട്ടിയെടുത്ത യുവാവിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. തൃത്താല തച്ചറംകുന്ന് കളത്തില്‍ നവാസ് ബിന്‍ അലി (34) ആണ് പോലീസ് പിടിയിലായത്.

നവാസ് ആന്റ് അസോസിയേറ്റ്‌സ് ടാക്‌സ് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനം നടത്തിയാണ് നവാസ് ബില്‍ അലി തട്ടിപ്പ് നടത്തിയത്. 2022- 23 കാലയളവില്‍ പട്ടാമ്പി പി.കെ. ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ജി.എസ്.ടി തുക അടച്ചു നല്‍കാം എന്നു പറഞ്ഞ് കടയുടെ പട്ടാമ്പിയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി നാലര ലക്ഷത്തോളം രൂപ ജി.എസ്.ടി അടയ്ക്കാതെയും 54555 രൂപയുടെ വ്യാജ ജി.എസ്.ടി രസീത് നല്‍കിയും കബളിപ്പിച്ചു എന്നാണ് കേസ്. ഇയാള്‍ക്കെതിരെ തൃത്താല , ചാലിശേരി പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :