ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില; പവന് കൂടിയത് 480 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2024 (13:47 IST)
ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ച് സ്വര്‍ണവില. ഇന്ന് പവന് കൂടിയത് 480 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 56000 രൂപയിലേക്ക് അടുത്തു. 55,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. നേരത്തേ കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ സ്വര്‍ണവില കുറഞ്ഞിരുന്നു. ശേഷം ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ സ്വര്‍ണവില വീണ്ടും കുതിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :