‘സമരത്തെ നേരിടേണ്ടത് ജനങ്ങള്‍’; കോഴിയെ കടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നു ധനമന്ത്രി

കോഴിയെ കടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നു ധനമന്ത്രി

  Thomas isaac , GST , chicken , BJP , തോമസ് ഐസക്ക് , കോഴി , കോഴിക്കച്ചവടക്കാര്‍ , ജി എസ് ടി
ആലപ്പുഴ| jibin| Last Modified തിങ്കള്‍, 10 ജൂലൈ 2017 (16:17 IST)
കേരളത്തിൽനിന്നു കോഴിയെ അന്യസംസ്ഥാനങ്ങളിലേക്കു കടത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നമെന്നു ധനമന്ത്രി തോമസ് ഐസക്ക്.

കോഴികളെ കടത്തുന്നത് നിയമപരമായി നേരിടും. കോഴി മേഖലയിലെ വൻകിടക്കാരുടെ ചൂഷണത്തിൽനിന്നും ചെറുകിടക്കാർ പുറത്തു കടക്കണം. വൻകിടക്കാരുടെ ദല്ലാളന്മാരായി ഇടത്തരം കോഴിക്കച്ചവടക്കാർ മാറരുതെന്നും അദ്ദേഹം ധനമന്ത്രി പറഞ്ഞു.

കോഴിക്കച്ചവടക്കാര്‍ കടയടച്ചിട്ട് നടത്തുന്ന സമരത്തെ നേരിടേണ്ടത് ജനങ്ങളാണ്. കോഴിക്കച്ചവടക്കാരുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങില്ല. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. വില നിയന്ത്രിക്കുന്നത് കുത്തക കമ്പനികളാണെന്നും തോമസ് ഐസക് പറഞ്ഞു.

ജി എസ് ടി നടപ്പാക്കിയത് കേന്ദ്രമായതിനാല്‍ ചരക്കു സേവന നികുതി നടപ്പാക്കുന്നത് നീട്ടിവെക്കാൻ സാധിക്കില്ല. 87 രൂപയ്ക്ക് കോഴി വിൽക്കാൻ ഒരു വിഭാഗം തയാറയത് നല്ല കാര്യമാണ്. ഇവരുടെ കടകൾ അടപ്പിക്കാമെന്ന് ആരും കരുതേണ്ട. അവർക്കു സർക്കാർ സംരക്ഷണം നൽകും. ഒരു വിഭാഗം കച്ചവടക്കാർക്കു കടകൾ അടയ്ക്കാനുള്ള അവകാശം പോലെ തന്നെ മറ്റുള്ളവർക്ക് തങ്ങളുടെ കടകൾ തുറക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :