ജിഎസ്ടി തിരിച്ചടിയായി: സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര അവസാനിപ്പിച്ചു

സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം മ​ഹീ​ന്ദ്ര അവസാനിപ്പിച്ചു

  GST , GST rate , hybrid car launches , Mahindra , Scorpio , മ​ഹീ​ന്ദ്ര , ജിഎസ്ടി , ചരക്കുസേവന നികുതി , പ​വ​ൻ ഗോ​യ​ങ്ക , ഹൈ​ബ്രി​ഡ് കാ​റു​ക​ൾ , മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ
മും​ബൈ| jibin| Last Modified ശനി, 8 ജൂലൈ 2017 (11:41 IST)
ചരക്കുസേവന നികുതി (ജിഎസ്ടി) നിലവില്‍ വന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും തുടരുന്നതിനിടെ ആ​ൻ​ഡ് മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ ഹൈ​ബ്രി​ഡി​ന്‍റെ ഉ​ത്പാ​ദ​നം അവസാനിപ്പിച്ചു.

ജി​എ​സ്ടിയില്‍ ഹൈ​ബ്രി​ഡ് കാ​റു​ക​ൾ​ക്ക് ഏര്‍പ്പെടുത്തിയ ഉയർന്ന ജി​എ​സ്ടി നി​ര​ക്കി​നെ​ത്തു​ട​ർ​ന്നാണ് കമ്പനിയുടെ ഈ തീരുമാനം.

ജൂലൈ ഒന്നു മുതൽ ജി എസ് ടി നിലവില്‍ വന്നതോടെ 28 ശതമാ​നം നി​കു​തി​ക്കൊ​പ്പം 15 ശ​ത​മാ​നം സെ​സും ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ​ക്ക് നിര്‍ബന്ധമായി. ഇതോടെയാണ് സ്പോ​ർ​ട്സ് യൂ​ട്ടി​ലി​റ്റി വെ​ഹി​ക്കി​ളാ​യ സ്കോ​ർ​പി​യോ​യു​ടെ ഉ​ത്പാ​ദ​നം നിര്‍ത്തിയത്.

അതേസമയം, നി​കു​തി കു​റ​ച്ചാ​ൽ ഫു​ള്ളി ഹൈ​ബ്രി​ഡ്, മൈ​ൽ​ഡ് ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​ണെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :