ബിരുദധാരികള്‍ക്ക് ഇനി ‘ലാസ്റ്റ് ഗ്രേഡ്’ സര്‍വന്റ് ആയി ജോലി ലഭിക്കില്ല

തിരുവനന്തപുരം, ബുധന്‍, 6 ജൂലൈ 2016 (10:24 IST)

ബിരുദധാരികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റായി ജോലി ലഭിക്കില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാനയോഗ്യത ഏഴാം ക്ലാസ് വിജയമാക്കി പരിഷ്‌കരിച്ചതോടെയാണ് ഇത്.
 
യോഗ്യത പരിഷ്കരിച്ച് വിശേഷാല്‍ചട്ടം ഭേദഗതി ചെയ്ത വിജ്ഞാപനം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇത് അനുസരിച്ച് ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് ആകാന്‍ അപേക്ഷിക്കാന്‍ കഴിയില്ല. ചില തസ്തികകള്‍ക്ക് പ്രവൃത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് പി എസ് സി ഇനിമുതല്‍ വിജ്ഞാപനം പുറപ്പെടുവിക്കുക.
 
പി എസ് സിയുടെ പുതിയ വിജ്ഞാപനം പരിഷ്കരിച്ച യോഗ്യതകളുമായി അടുത്തവര്‍ഷം തയ്യാറാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ധാക്കയില്‍ ഭീകരര്‍ വധിച്ച താരിഷിയുടെ മാതാപിതാക്കളോട് തീവ്രവാദിയുടെ പിതാവ് മാപ്പു ചോദിച്ചു

ധാക്കയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി താരിഷി ...

news

കുളച്ചല്‍ തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി; വിഴിഞ്ഞം തുറമുഖത്തിന് ഭീഷണിയാകും

തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. ...

news

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ തീരുമാനം

മൈക്രോ ഫിനാന്‍സ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ...

Widgets Magazine