ബി കോം ബിരുദം പ്രീഡിഗ്രിയായി താഴ്ന്നു: കെ ബി ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസയോഗ്യത വിവാദത്തില്‍

നാലാം തവണ തെര‍ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ ബി ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്

കൊല്ലം, കെ ബി ഗണേഷ് കുമാര്‍, പത്തനാപുരം kollam, KB ganesh kumar, pathanapuram
കൊല്ലം| സജിത്ത്| Last Modified ശനി, 30 ഏപ്രില്‍ 2016 (09:39 IST)
നാലാം തവണ തെര‍ഞ്ഞെടുപ്പിനെ നേരിടുമ്പോൾ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാർഥി കെ ബി ഗണേഷ്കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്ക്. ഇന്നലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗണേഷ് കുമാര്‍ പത്രിക നല്‍കിയത്. ആ പത്രികയില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രി ആയി കുറഞ്ഞു. തിരുവനന്തപുരത്തെ ഗവ ആർട്സ് കോളജിൽ നിന്നു പ്രീഡിഗ്രി നേടിയെന്നാണ് ഈ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

2001ൽ മൽസരിക്കുമ്പോൾ ബി കോം എന്നായിരുന്നു സത്യവാങ്ങ്മൂലത്തില്‍ നൽകിയിരുന്നത്. എന്നാല്‍ 2006ൽ കേരള സർവകലാശാലയിൽ നിന്നു നേടിയ ബി കോം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. 2011ല്‍ ബി കോം പഠനം പൂർത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്.

ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ചു നേരത്തേ കോടതിയിൽ സ്വകാര്യ അന്യായം ഉണ്ടായിരുന്നു. അതു പിന്നീടു പിൻവലിക്കുകയാണ് ചെയ്തത്. വിവരാവകാശ നിയമപ്രകാരവും ചില ആളുകള്‍ ഗണേഷിന്റെ വിദ്യാഭ്യാസയോഗ്യതയുടെ വിവരങ്ങൾ മുന്‍പ് ശേഖരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :