ഗോവിന്ദച്ചാമി സുഖമായിരിക്കുന്നു; നാല് നേരം ബിരിയാണി, നല്ല ഉറക്കം, കാണാന്‍ ടിവി

ഗോവിന്ദച്ചാമിയുടെ ജയിലിലെ സുഖവാസം

കണ്ണൂര്| സജിത്ത്| Last Updated: ശനി, 17 സെപ്‌റ്റംബര്‍ 2016 (20:23 IST)
സൌമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി ഇപ്പോള്‍ ഏറെ സന്തോഷവാനാണ്. മറ്റൊന്നും കൊണ്ടല്ല, വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷമാണ് അയാള്‍ക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ എല്ലാവിധ സുഖ സൌകര്യങ്ങളോടേയും കഴിയുകയാണ് ഇയാളിപ്പോള്‍. കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കാത്തതുകൊണ്ട് ജയിലിനുള്ളിലെ ഭാരിച്ച ജോലികളൊന്നും ഗോവിന്ദച്ചാമിയെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങിയിട്ടില്ല. മാത്രമല്ല, ഒരു കൈയില്ലെന്ന കാരണത്താല്‍ ജോലിയില്‍ ഇളവുകിട്ടാനും സാധ്യതയുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിലെ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ യദു നാരായണന്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞ വിവരങ്ങളില്‍ നിന്നും‍:

ആദ്യകാലങ്ങളില്‍ അക്രമസ്വഭാവം കാണിച്ചിരുന്ന തടവുപുള്ളിയായിരുന്നു ഗോവിന്ദച്ചാമി. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ വളരെ ശാന്തനാണ്. ആരോടും ഒരു വഴക്കിനുംപോകാതെ മൂന്നുനേരവും നല്ല ഭക്ഷണവും ഉറക്കവുമാണ് ഇയാളുടെ ഇപ്പോഴത്തെ പതിവുചര്യ. ആഴ്ചയില്‍ ഒരുദിവസം മട്ടന്‍ കറി, രണ്ടു ദിവസം ചോറും മീന്‍കറിയും,
മൂന്നുദിവസം സസ്യാഹാരം എന്നിങ്ങനെയാണ് ജയിലിലെ മെനു. ചില ദിവസങ്ങളില്‍ മട്ടന്‍ ഉണ്ടാകാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമിയുടെ ഭക്ഷണം. ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിങ്ങനെ പോകുന്നു ജയിലിലെ പ്രാതലിന്റെ വിഭവങ്ങള്‍.

ഗോവിന്ദച്ചാമിയുടെ സഹോദരനായ സുബ്രഹ്മണ്യന്‍ ജയിലില്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലെ ഫ്രീഡം ബിരിയാണിയോ ചിക്കന്‍കറിയോ ചപ്പാത്തിയോ വാങ്ങി കഴിക്കുന്നതിന് ഒരു തരത്തിലുള്ള തടസ്സവും ചാമിക്കില്ല. ഭക്ഷണകാര്യത്തില്‍ ഒരുതരത്തിലുള്ള ഒത്തു തീര്‍പ്പിനും തയ്യാറാകാത്ത വ്യക്തിയാണ് ചാമി. ഒരിക്കല്‍ ബിരിയാണി ലഭിക്കാത്തതിനാല്‍ ജയില്‍ ജീവനക്കാരനെ മര്‍ദ്ധിക്കുകയും ക്യാമറ തല്ലിപ്പൊളിക്കുകയും ചെയ്തയാളാണ് ചാമി. അഞ്ചുമാസത്തെ അധിക തടവുശിക്ഷ മാത്രമായിരുന്നു ഇതിന് ലഭിച്ച ഏക ശിക്ഷ. കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ഇയാള്‍ക്ക് ഹൃദയസംബന്ധമായ രോഗങ്ങളോ കൊളസ്‌ട്രോളോ
വരാനുള്ള സാധ്യത കൂടുതലാണെന്നാണ് ജയിലധികൃതര്‍ കണക്കുകൂട്ടുന്നത്‍. എങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സകൂടി ചാമിക്ക് വേണ്ടിവന്നേക്കും.

അക്രമകാരികള്‍, എയ്ഡ്‌സ് രോഗികള്, ഭ്രാന്തന്‍മാര്‍ എന്നിങ്ങനെ അതീവ സുരക്ഷ ആവശ്യമുള്ള തടവുകാര്‍ താമസിക്കുന്ന ബ്ലോക്കിലാണ് ഇയാളെയും പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക ജോലികളൊന്നും ചെയ്യാനില്ലാത്തതിനാല്‍ മിക്കസമയങ്ങളിലും ഉറക്കമാണ് പതിവ്. വിമുക്തഭടന്മാരായ നാല് ജയില്‍ ജീവനക്കാരുടെ നിരീക്ഷണവും ഗോവിന്ദച്ചാമിക്കുണ്ട്. 110 പേരാണ് ആ ബ്ലോക്കില്‍ കഴിയുന്നത്. ടിവി കാണാനുള്ള സൌകര്യവും അവിടെയുണ്ട്. തന്റെ ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതിനാല്‍ ഇനിയും ഈ സുഖവാസം തുടരാമെന്ന സന്തോഷം ചാമിയുടെ ഇയാളുടെ മുഖത്ത് പ്രകടമാണെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

ഇക്കാലമത്രയും അഡ്വ. ബിഎ ആളൂരും സഹോദരന്‍ സുബ്രഹ്മണ്യനുമാണ് ഇയാളെ കാണാനായി ജയിലില്‍ എത്തിയിട്ടുള്ളത്. ഈ രണ്ടുപേരുമായി മാത്രമാണ് ചാമി ഫോണില്‍ ബന്ധപ്പെടാറുമുള്ളതെന്നും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. പല പിടിച്ചുപറിക്കേസുകളിലും ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാളുടെ അനിയന്‍ സുബ്രഹ്മണ്യന്‍. മോഷണത്തിലൂടേയും മറ്റും കിട്ടുന്ന പണമാണ് ഇയാള്‍ ചാമിക്ക് നല്‍കുന്നത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഈ കേസ് വാധിക്കുന്നതിലൂടെ അഡ്വ. ബി എ ആളൂര്‍ ലക്ഷ്യമിടുന്നതെന്നും തനിക്ക് ആകാശപ്പറവകള്‍ എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്നും ചാമി ജയിലധികൃതരോട് പറഞ്ഞു. എന്തുതന്നെയായാലും ഉര്‍വശീ ശാപം ഉപകാരമായി എന്നു പറയുന്നതുപോലെയാണ് ഗോവിന്ദച്ചാമിയുടെ ഇപ്പോഴത്തെ അവസ്ഥ.

(കടപ്പാട്: റിപ്പോര്‍ട്ടറിലെ യദു നാരായണന്‍റെ റിപ്പോര്‍ട്ട്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, ...

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു
അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് ...

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.