സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ പ്രശംസനീയം; യുവതലമുറ സാമുദായിക, രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കയുളവാക്കുന്നു - ഗവര്‍ണര്‍

യുവതലമുറ സാമുദായിക, രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കയുളവാക്കുന്നു - ഗവര്‍ണര്‍

 republic speech , republic , Governor p sathasivam , pinarayi vijayan , പി സദാശിവം , ഭീകര സംഘട , പിണറായി വിജയന്‍ , റിപ്പബ്ലിക് ദിനം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 26 ജനുവരി 2018 (11:12 IST)
വികസന ഖേലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ പ്രശംസനീയമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. സര്‍ക്കാരിന്റെ നവകേരള മിഷനും ഹരിതകേരള പദ്ധതിയും പ്രശംസ അര്‍ഹിക്കുന്നതാണെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച ഗവര്‍ണര്‍ രാജ്യവും സംസ്ഥാനവും നേടിയ പുരോഗതിയിലൂന്നിയായിരുന്നു സന്ദേശം നല്‍കിയത്.

യുവാക്കള്‍ രാഷ്ട്രീയ - വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഇരകളാകുന്നതും, ഭീകര സംഘടനകളില്‍ ഏര്‍പ്പെടുന്നതും ആശങ്കയുളവാക്കുന്നു. ഇത്തരം നടപടികള്‍ക്കെതിരെ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സംബന്ധിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :