ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ത്യയിലും

തിങ്കള്‍, 22 ജനുവരി 2018 (14:21 IST)

റിപ്പബ്ലിക്ക് ആഘോഷങ്ങള്‍ക്ക് ഓരോവര്‍ഷവും തിരശീല വീഴുന്നത് ബീറ്റിംഗ് റിട്രീറ്റ് എന്ന് വിളിക്കുന്ന സൈനിക പരിപാടിയുടെ അകമ്പടിയോടെയാണ്.

റിപ്പബ്ലിക്ക് ദിനം ജനുവരി 26‌ ന് ആണെങ്കിലും ബീറ്റിംഗ് റിട്രീറ്റ് പിന്നെയും മൂന്നുദിവസം കഴിഞ്ഞ് 29‌ ന് ആണ് അരങ്ങേറുക. ഇന്ത്യന്‍ പട്ടാളത്തിന്റെ മൂ‍ന്നുവിഭാഗങ്ങളും അണിനിരന്ന് റെയ്സിന ഹില്ലില്‍ നടത്തുന്ന വാദ്യമേളമാണ് ബീറ്റിംഗ് റിട്രീറ്റിന്റെ ആകര്‍ഷണീയത.

ഇന്ത്യന്‍ രാഷ്ട്രപതി ആയിരിക്കും പരിപാടിയുടെ മുഖ്യാതിഥി. ബാന്‍ഡ് മേളം, മാര്‍ച്ച് പാസ്റ്റ് തുടങ്ങിയവയ്ക്കൊടുവില്‍ നാവികസേനയും വ്യോമസേനയും സംയുക്തമായി അവതരിപ്പിക്കുന്ന വാദ്യമേളമാണ് പരിപാടിയുടെ മുഖ്യ ഇനം.

പരിപാടിക്ക് ഒടുവില്‍ ബാന്‍ഡ് മാസ്റ്റര്‍ രാഷ്ട്രപതിയ്ക്ക് അരികിലേക്ക് മാര്‍ച്ചുചെയ്ത് സമാപന പരിപാടി പൂര്‍ണമായതായി അറിയിക്കും. വാദ്യമേളം റെയ്സിന ഹില്‍ കടന്നുപോകുന്നതോടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ രണ്ടുഭാഗങ്ങളിലായി പകിട്ടാര്‍ന്ന ദീപങ്ങള്‍ പ്രഭ വിതറാന്‍ തുടങ്ങും.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച ബീറ്റിംഗ് റിട്രീറ്റ് ഇന്ന് പലരാജ്യങ്ങളിലും സൈനിക പരിപാടികളോടനുബന്ധിച്ച് അരങ്ങേറാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബീറ്റിംഗ് റിട്രീറ്റ് റിപ്പബ്ലിക്ക് റിപ്പബ്ലിക്ക് ദിനം Republic India Beating Retreat Indian Republic Beating Retreat Ceremony

വാര്‍ത്ത

news

ദേശീയഗാനവും വന്ദേമാതരവും

രവീന്ദ്രനാഥടാഗോര്‍ രചിച്ച ജനഗണമന ദേശീയഗാനമായും ബങ്കിം ചന്ദ്രചാറ്റര്‍ജി രചിച്ച വന്ദേമാതരം ...

news

മൌലിക കടമകള്‍ അനുസരിക്കാനുള്ളതാണ്

ഇന്ത്യയുടെ ഭരണഘടനയില്‍ മൌലിക അവകാശങ്ങള്‍ മാത്രമല്ല മൌലിക കടമകള്‍ കൂടി ...

news

എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് മംഗളാശംസകൾ: സിദ്ദിഖ്

ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകൾ നേർന്ന് നടൻ സിദ്ദിഖ്. പുതിയൊരു ...

news

വായ്പാ തിരിച്ചടവു മുടങ്ങി; കർഷകനെ ഗുണ്ടകൾ ട്രാക്ടർ കയറ്റിക്കൊന്നു

ഗുണ്ടകള്‍ കര്‍ഷകനെ ട്രാക്ടര്‍ ഇടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശ് സിതാപുരിയിലെ ബൗരി ...

Widgets Magazine