കണ്ണൂര്‍|
Last Modified വെള്ളി, 12 ഡിസംബര്‍ 2014 (13:32 IST)
സഹകരണവകുപ്പിന് അടയ്ക്കാനുള്ള തുക തിരിച്ചു പിടിക്കാനായി
പരിയാരം മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചു.തുക അടയ്ക്കാന്‍ ഒരു മാസമാണ് കാലാവധി അനുവദിച്ചിരിക്കുന്നത്.
കുടിശിഖ വരുത്തിയ 178 കോടി രൂപ
തിരിച്ചടക്കണമെന്നാവശ്യപ്പട്ടാണ് നോട്ടീസയിച്ചിരിക്കുന്നത്. ആറുകോടിയിലേറെ രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി വകുപ്പും നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി ആദായനികുതി വകുപ്പ് ഒരു കോടി രൂപ മെഡിക്കല്‍ കോളജിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കിയിരുന്നു.
നേരത്തെ ഹഡ്കോയും ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഹഡ്കോയില്‍ നിന്ന് വായ്പയെടുത്ത തുക അടയ്ക്കാത്തതിനാല്‍ കടവും പലിശയും നാനൂറ് കോടിയിലേറെ ആയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഹഡ്കോയുടെ നടപടി.പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ജപ്തി നടപടികള്‍
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.