അട്ടപ്പാടിയെ അട്ടിമറിച്ചത് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (13:20 IST)
ആദിവാസികളുടെ കാര്യത്തില്‍ സംസ്ഥാന്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് വ്യക്തമാകുന്നു. അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരിച്ചത് പോഷകാഹാരക്കുറവ് കൊണ്ടല്ല എന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയച്ചതു മൂലമാണ് കേരളത്തിന് അട്ടപ്പാടി പാക്കേജ് പ്രഖ്യാപിക്കാതിരുന്നതെന്ന് കേന്ദ്ര മന്ത്രി ജുവല്‍ ഓറം ലോക്‌സഭയില്‍ പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണം പോഷകാഹാര കുറവ് മൂലമാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതുന്‍ കടകവിരുദ്ധമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയത്. അട്ടപ്പാടിയിലെ ശിശുമരണം തടയുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷ് എം.പി നടത്തിയ നിരാഹാര സമരം ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭയില്‍ പി കരുണാകരന്‍ എം പി വിഷയം ഉന്നയിച്ചത്.

അട്ടപ്പാടിയില്‍ 13 കുട്ടികള്‍ മരിച്ച സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ചതായി കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ ഓറം മറുപടി നല്‍കി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിയില്‍ കുട്ടികളുടെ മരണകാരണം പോഷകാഹാര കുറവുമൂലം അല്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ പോഷകാഹാര കുറവുള്ള പ്രദേശങ്ങള്‍ക്കുള്ള പ്രത്യേക പാക്കേജ് കേരളത്തിലെ ആദിവാസി മേഖലയ്ക്ക് ഇല്ലെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കേരളത്തിന്റെ നടപടി വരും ദിനത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. കേരളം എനതിനാണ് ഇത്തരമൊരു റിപ്പൊര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയത് എന്നത് ദുരൂഹമായി തുടരുന്നു. ഇനി പാക്കേജ് ലഭ്യമാക്കണമെങ്കില്‍ കേരളം മറിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടി വരും. എന്നാല്‍ അത് കേന്ദ്രം അംഗീകരിക്കണമെന്നില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :