ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസില്‍ ഹാജരാകണം

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (09:16 IST)
ദേശീയ അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസില്‍ ഹാജരാകണം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. ദേശീയ അവധി ദിനങ്ങളില്‍ ഓഫിസുകളില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ളിക് ദിനത്തിലും സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങിയിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓഫിസുകളിലെത്തി ഹാജര്‍ വെക്കണമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം
ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ദേശീയ അവധി ദിവസങ്ങളില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിന് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ നിമിഷ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :