അനധികൃത സ്വത്ത് സമ്പാദനം: ടി ഒ സൂരജിനെതിരെ കുറ്റപത്രം

കൊച്ചി| JOYS JOY| Last Modified ശനി, 21 നവം‌ബര്‍ 2015 (18:29 IST)
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കി. വരുമാനത്തേക്കാള്‍ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2004 മുതൽ 2014 വരെ പത്ത് കൊല്ലത്തെ രേഖകളിലെ സ്വത്തുവിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 11 കോടി രൂപയുടെ അനധികൃതസ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് റിപ്പോർട്ട് സര്‍ക്കാരിനു മുമ്പാകെ സമർപ്പിച്ചു.

11 കോടി രൂപയുടെ അനധികൃത സ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. സൂരജിനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. വ്യവസായ വകുപ്പ് ഡയറക്‌ടറും മുന്‍ കളക്‌ടറും ആയിരുന്ന സൂരജ് നിലവില്‍ സസ്‌പെന്‍ഷനിലാണ്.

തിരുവനന്തപുരം, തൃശൂർ, കൊച്ചി, ഇടുക്കി ജില്ലകളിലായി ഭാര്യ, മക്കൾ എന്നിവരുടെ പേരില്‍ ഭൂമിയും ഫ്ലാറ്റും ഉണ്ട്. കൊച്ചിയിൽ കോടികൾ വിലമതിക്കുന്ന ഭൂമിയും ഗോഡൗണും സൂരജിനുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :