സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ദിനം കൂട്ടി അവധി കുറയ്‌ക്കണം: ശമ്പള കമ്മീഷന്‍

 ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ , സര്‍ക്കാര്‍ ജീവനക്കാര്‍
കൊച്ചി| jibin| Last Modified ചൊവ്വ, 24 നവം‌ബര്‍ 2015 (14:27 IST)
സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസത്തിലാക്കി തൊഴില്‍ ദിവസങ്ങള്‍കൂട്ടി അവധി ദിനങ്ങള്‍ ചുരുക്കണമെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍. സംഘടനാ പ്രവര്‍ത്തനങ്ങള്‍ അവധി ദിവസങ്ങളില്‍ മാത്രമാക്കി ചുരുക്കണം. ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തില്‍ സ്വാതന്ത്രം ഉണ്ടെങ്കിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി അവധിയെടുക്കണം അല്ലെങ്കില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി നീങ്ങുബോള്‍ സാധാരണക്കാര്‍ക്ക് സേവനം ലഭ്യമാകുന്നില്ല. അധ്യാപകരെ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കണം. ഇതിനു പകരമായി വിരമിച്ച ഉദ്യോഗസ്ഥരെ വിനിയോഗിക്കണം. സ്‌കൂള്‍ യുവജനോത്സവം പോലുള്ളവ അവധിക്കാലത്ത് മാത്രമേ നടത്താവൂ എന്നും രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജീവനക്കാരുടെ അവധി ദിവസങ്ങള്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കണമെന്നും ശിപാര്‍ശയുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമായ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. കൃത്യമായ മാനദണ്ഡം ഇതിനായി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തിന് സ്വതന്തമുണ്ടെന്നും എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളാണ് അതിനായി വിനിയോഗിക്കേണ്ടതാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമായ മേഖലകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. കൃത്യമായ മാനദണ്ഡം ഇതിനായി തയ്യാറാക്കണമെന്നും രാമചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു.

പത്താം ശമ്പള കമ്മിഷന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കാനിരിക്കേ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്. താന്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു നിര്‍ദേശം റിപ്പോര്‍ട്ടില്‍ വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :