സ്വര്‍ണ്ണക്കടത്ത്; ആറു മാസത്തിനുള്ളില്‍ പിടികൂടിയത് 150 കിലോ

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (16:15 IST)
കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി നടത്തിയ അനധികൃത സ്വര്‍ണ്ണക്കടത്ത് മുഖേന പിടിച്ച സ്വര്‍ണ്ണം 150 കിലോയിലേറെ വരുമെന്ന് റിപ്പോര്‍ട്ട്. ഇതിനൊപ്പം പിടിയിലായവരുടെ എണ്ണം എഴുപതിലേറെ വരും. എന്നാല്‍ അടുത്തിടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞെങ്കിലും സ്വര്‍ണ്ണക്കടത്തിനു കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണു റിപ്പൊര്‍ട്ട്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കഴിഞ്ഞ ആറു മാസങ്ങള്‍ക്കുള്ളില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണം 21 കിലോയാണെങ്കില്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിച്ചത് 50 കിലോയാണ്‌. സ്വര്‍ണ്ണക്കടത്തിനു പേരുകേട്ട കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയ സ്വര്‍ണ്ണം 53 കിലോയും. ഇത് കൂടാതെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടികൂടിയത് 29 കിലോ സ്വര്‍ണ്ണമാണ്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :