നയതന്ത്ര പാഴ്സലിലൂടെ കടത്തിയത് 200 കിലോ സ്വർണം, ലോക്‌ഡൗൺ കാലത്ത് മാത്രം 70 കിലോ കടത്തി

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 18 ജൂലൈ 2020 (15:51 IST)
സന്ദീപും സ്വപ്നയും സരിത്തും ചേർന്ന് നയതന്ത്ര പാഴ്സൽ വഴി കടത്തിയത് 200 കിലോ സ്വർണം. ലോക്‌ഡൗൺ കാലത്ത് മാത്രം പല തവണകളായി 70 കിലോ സ്വർണമാണ് കടത്തിയത്. കൃത്യമായ പരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരുന്നു നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്ത്. 2019 മെയിലാണ് ഇതിനായുള്ള ആസൂത്രണം ആരംഭച്ചത്. സന്ദീപിന്റേതായിരുന്നു ആശയം. തിരുവനന്തപുരത്തെ ഫ്ലാറ്റുകളിലും ഹോട്ടൽ മുറികളിലുംവച്ചായിരുന്നു പ്ലാനിങ്.

നയതന്ത്ര പാഴ്സൽ വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമോ എന്നത് ആദ്യം പരിശോധിച്ചു. ഇതിനായി എമേർജെൻസിൽ ലൈറ്റും മിഠായികളും, ഈന്തപ്പഴവുമടങ്ങിയ ഒരു പാഴ്സൽ ആദ്യം അയച്ചു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു അത്. സംഗതി വിജയിച്ചതോടെ ദീർഘകാലത്തേയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കി. 20 ലധികം തവണകളായി 200 കിലോ സ്വർണമാണ് പിടിയ്ക്കപ്പെടുന്നത് വരെ ഇവർ കടത്തിയത്.

ഈ വർഷം ജൂണിൽ തന്നെ ആദ്യം 3.5 കിലോ സ്വർണം കടത്തി. പിന്നീട് 5 കിലോ,7 കിലോ വീതം രണ്ട് തവണ എന്നിങ്ങനെ സ്വർണക്കടത്ത് തുടർന്നു, മുഹമ്മദ് ശാഫിയ്ക്ക് മാത്രം രണ്ട് തവണകളായി 68 കിലോ സ്വർണം കൊണ്ടുവന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. 30 കിലോ സ്വർണം അയച്ച പാഴ്സലാണ് പിടിയ്ക്കപ്പെട്ടത്. സന്ദീപിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ച് ഹവാല ശൃംഖല വഴി ദുബായിൽ ഫൈസൽ ഫരീദിന് എത്തിയ്ക്കും. ഫൈസൽ സ്വർണൻ വാങ്ങി വ്യാജ ഓതറൈസേഷൻ ഉപയോഗിച്ച് നയതന്ത്ര പാഴ്സൽ അയയ്ക്കും. ഇതായിരുന്നു കടത്തിന്റെ രീതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം:  സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ ...

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ...