കൊല്ലം|
Last Modified വെള്ളി, 17 ജൂലൈ 2015 (20:08 IST)
അനധികൃതമായി നികുതി വെട്ടിച്ച് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 1.115 സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ പാഴ്സല്‍ പരിശോധന നടത്തുന്നതിനിടെയാണു ഗുജറാത്ത് സ്വദേശി തേജസ് എന്നയാളില്‍ നിന്ന് ഇവ പിടിച്ചത്. ബിഗ് ഷോപ്പറില്‍ സൂക്ഷിച്ചിരുന്ന ഇത് ഇമിറ്റേഷന്‍ ആഭരണങ്ങളാണെന്ന് പറഞ്ഞു. പരിശോധനയില്‍ ഇത് ഒറിജിനല്‍ ആണെന്നും കണ്ടെത്തി.
ട്രെയിന്‍ മാര്‍ഗ്ഗമാണ് ഇയാള്‍ ഈ ആഭരണങ്ങള്‍ കൊണ്ടുവന്നത്. ഇതിനൊപ്പം 1259 ഗ്രാം വെള്ളി ആഭരണങ്ങളും 119 കാരറ്റിന്‍റെ വജ്രവും പിടിച്ചെടുത്തു. ഇവയ്ക്കെല്ലാം കൂടി 17.89 ലക്ഷം രൂപ പിഴ ഈടാക്കി.
ഇത്തരത്തില്‍ ഇവിടെ നടക്കുന്ന നാലാമത്തെ നികുതി വെട്ടിപ്പാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുള്‍ സലാമിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് പിടികൂടിയത്.