സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (12:35 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. പവന് കുറഞ്ഞത് 440 രൂപ. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57840 രൂപയായി. ഗ്രാമിന് 55 രൂപയാണ് പറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 7230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസത്തിന്റെ തുടക്കത്തില്‍ 57120 രൂപയായിരുന്നു വില. എന്നാല്‍ രണ്ടാം തിയതി സ്വര്‍ണ്ണ വില ഇടിഞ്ഞ് 56720രൂപയായി.

ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണ്ണ നിരക്കായിരുന്നു ഇത്. ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നത് സ്വര്‍ണ വില കൂടാന്‍ കാരണമാകുന്നു. ഡോളറിന്റെ മൂല്യത്തില്‍ വരുന്ന വ്യത്യാസവും സ്വര്‍ണ വിലയെ സ്വാധീനിക്കാറുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :